പട്ന: അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്ര നിര്‍മ്മാണത്തിനായി ജനതാദള്‍ യുണൈറ്റഡ്(ജെഡിയു) ദേശീയ പ്രസിഡന്റ് ആര്‍സിപി സിങ് 1.11 ലക്ഷം രൂപ സംഭാവന നല്കി. ബിഹാര്‍ ബിജെപി പ്രസിഡന്റ് സഞ്ജയ് ജയ്സ്വാളും ഏതാനും ആര്‍എസ്എസ് ഉദ്യോഗസ്ഥരും തിങ്കളാഴ്ച വൈകുന്നേരം പടനയില്‍ ആര്‍സിപി സിങ്ങിനെ സന്ദര്‍ശിച്ച് രാമക്ഷേത്രം നിര്‍മാണത്തിന് സംഭാവന തേടിയിരുന്നു.
ഇരുപക്ഷത്തു നിന്നുമുള്ള നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയ ശേഷം ആര്‍പിസി സിങ് 1,11,111 രൂപയുടെ ചെക്ക് സഞ്ജയ് ജയ്സ്വാളിന് കൈമാറി. ആര്‍എസ്എസില്‍ നിന്നുള്ള മോഹന്‍ സിങ്, രാമന് പ്രതാപ് എന്നിവര്‍ സഞ്ജയ് ജയ്സ്വാളിനൊപ്പം യോഗത്തില്‍ പങ്കെടുത്തു. അയോധ്യയില്‍ ഒരു രാമക്ഷേത്രം പണിയാന്‍ പൂര്‍ണ്ണ സ്വയംഭരണാധികാര നല്‍കിയതിന് പ്രധാനമമന്ത്രിയോട് അദേഹം സന്തോഷം അറിയിച്ചു.






