
തിരുവനന്തപുരം: കോവിഡ് വ്യാപന സാധ്യത മുന്‍നിര്‍ത്തി കേരളത്തില്‍ നിന്നുള്ള ചരക്കു വാഹനങ്ങളടക്കം തടയുകയാണ് കര്‍ണാടക. ഇതില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് കത്തയച്ചു. കര്‍ണാടക യാത്രാ വിലക്കേര്‍പ്പെടുത്തിയതോടെ വിദ്യാര്‍ത്ഥികളും രോഗികളും ബുദ്ധിമുട്ടു നേരിടുന്ന സാഹചര്യത്തിലാണ് കത്തയച്ചത്.
കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തിയില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞത് വലിയ വാക്കേറ്റങ്ങള്‍ക്കും ഗതാഗത കുരുക്കിനും കാരണമായി. ഇതോടെ രാഷ്ട്രീയ നേതാക്കളും ഇരുസംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും ഇടപെട്ടാണ് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരം കണ്ടെത്തിയത്.
അന്തര്‍ സംസ്ഥാന യാത്രക്ക് നിയന്തരണം ര്േപ്പെടുത്താന് പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നര്ദ്ധേശം നിലനില്‍ക്കെയാണ് കര്‍ണാടക അതിര്‍ത്തിയില്‍ വാഹമനങ്ങള് തടയുന്നത്. ഇത് കേന്ദ്ര സര്‍ക്കാര്‍ നയത്തിന് വിരുദ്ധനമാണെന്നും അതിനാല്‍തന്നെ എത്രയും വേഗം ഇക്കാര്യത്തില്‍ ഇടപെട്ട് അനുകൂല നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടു.






