
ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് തീയതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നാളെ യോഗം ചേരും. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തും. നാളെ രാവിലെ പതിനൊന്നരയ്ക്ക് വിളിച്ച യോഗത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍, അഞ്ച് ഡപ്യൂട്ടി കമ്മീഷണര്‍മാരും പങ്കെടുക്കും.
സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തനായി ഒരു ഡപ്യൂട്ടി കമ്മീഷണര്‍ വെള്ളിയാഴ്ച പശ്ചിമബംഗാളിലേക്കയക്കും. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പു തീയതി മാര്‍ച്ച് ഏഴിന് പ്രഖ്യാപിക്കാനാകുമെന്നു സൂചന നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. അസമിലെ തിരഞ്ഞെടുപ്പ് പ്രചരണ വേദിയിലായിരുന്നു അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സിപിഎം രംഗത്തെത്തി. സ്വതന്ത്ര ഭരണഘടന സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പേരില്‍ പ്രഖ്യാപനം നടത്താന്‍ മോദിക്കെന്താവകാശം എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു.







Comments