
സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ സിനിമാ മേഖല കടുത്ത പ്രതിസന്ധിയിൽ ആണെന്നും തിയറ്ററുകളിൽ സെക്കൻഡ് ഷോയ്ക്ക് അനുമതി വേണമെന്നും ആവശ്യപ്പെട്ട് ഫിലിം ചേമ്പർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. വിനോദ നികുതിയിലേ ഇളവ് മാർച്ച് 31നു ശേഷവും വേണമെന്നും ചേമ്പർ കത്തിൽ ആവശ്യപ്പെട്ടു.
കുടുംബ പ്രേക്ഷകര്‍ കൂടുതലും വരുന്നത് സെക്കന്‍ഡ് ഷോയ്ക്കാണ്. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചു കൊണ്ട് അമ്പത് ശതമാനമെങ്കിലും ആളുകള്‍ക്ക് അനുമതി നല്കി ഷോ അനുവദിക്കണമെന്ന് ആദ്യം മുതല്‍ സംഘടനകൾ ആവശ്യപ്പെട്ടുരുന്നു. എന്നാല്‍ ആരോഗ്യവകുപ്പാണ് ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ വേണമെന്ന് പറഞ്ഞത്.
നിലവിൽ ഇറങ്ങിയ സിനിമകൾക്ക് പോലും കളക്ഷൻ ഇല്ലെന്നും ഫിലിം ചേമ്പറും നിർമാതാക്കളും പറയുന്നു. നാളെ മുതല്‍ നടത്താനിരുന്ന റിലീസുകള്‍ എല്ലാം തന്നെ കൂട്ടത്തോടെ മാറ്റിവച്ചിട്ടുണ്ട്.
ഇതോടെ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസിലും ആശയകുഴപ്പം തുടരുകയാണ്.
മാർച്ച് 4ന് ചിത്രം തിയറ്ററിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്.






