
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ഒരുവില്‍ മന്ത്രിതല ചര്‍ച്ച ഒരുങ്ങുന്നു. മന്ത്രി എ.കെ ബാലനാണ് ചര്‍ച്ച നടത്തുക. ഞായറാഴ്ചയാണ് ചര്‍ച്ച. കാലഹരണപ്പെട്ട സി.പി.ഒ റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ത്ഥികളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ചര്‍ച്ച.
നേരത്തെ എ.ഡി.ജി.പി മനോജ് ഏബ്രഹാം, ആഭ്യന്തര സെക്രട്ടറി ടി.കെ ജോസും സമരക്കാരുമായി നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. സി.പി.ഒ പട്ടികയില്‍ ഉള്ളവരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നില്ല. സമരം കൂടുതല്‍ ശക്തമാകുന്നതും നിയമസഭാ തിരഞ്ഞെടുപ്പ അടുത്തതും തിരിച്ചടിയാകുമെന്ന ആശങ്കയാണ് മന്ത്രിതല ചര്‍ച്ചയ്ക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
സര്‍ക്കാര്‍ നല്കിയ ഉറപ്പിനെ തുടര്‍ന്ന് ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ സമരം അവസാനിപ്പിച്ചിരുന്നു.






