
ന്യൂഡല്‍ഹി: വിവാഹാഘേഷത്തിന് കൊഴുപ്പേകാന്‍ ആകാശത്തേക്ക് വെടിവയ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലാണ് സംഭവം. ആശിഷ് എന്ന മനീഷ് (32) ആണ് അറസ്റ്റിലായത്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതാണെന്ന് പോലീസ് പറയുന്നു.
വീഡിയോ പിടിക്കാന്‍ ആവശ്യപ്പെട്ടശേഷം റിവോള്‍വര്‍ തലയ്ക്കു മുകളില്‍ പിടിച്ച് ആശിഷ് ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആക്കുന്നതിനായിരുന്നു ഇത്.






