
കൊച്ചി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശ്നബാധിത മേഖലകളിലേക്ക് 30 യൂണ്റ്റ് കേന്ദ്ര സേന എത്തി. വിവിധ ജില്ലകളിലെ പ്രശ്നബാധിത മേഖലകളിലേക്കായി 125 കമ്പനി കേന്ദ്രസേനയെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടിരുന്നത്.
ബി.ജെ.പി. സംസ്ഥാന പ്രസ്ഡന്റെ് കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്രയെചൊല്ലി ഇന്നലെ രാത്രി എറണാകുളം വടക്കന്‍ പറവൂരില്‍ ബി.ജെ.പി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ പ്രദേശത്ത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരകിക്കാന് വടക്കന്‍ ഫറവൂരിലും കുന്നത്തുനാട്ടിലും കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി.
സംസ്ഥാനത്തം പ്രശ്നബാധിത മേഖലകളിലേക്ക് 125 കമ്പനി കേന്ദ്ര സേനയെയാണ് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് ആവശ്യപ്പെട്ടിരുന്നത്. സി.ആര്.പി.എഫ്, ഐ.ടി.ബി.പി, സി.ഐ.എസ്.എഫ്, തുടങ്ങിയവയില്‍ നിന്നാണ് ഇവരെ എത്തിക്കുന്നത്. അതാത് സ്ഥലത്തെ പൊലീസിന്റെ നിര്ദ്ധേശപ്രകാരമാവും സേനയെ വിനയസിപ്പിക്കുക. കഴിഞ്ഞ പ്രാവശ്യം 120 കമ്പനി കേന്ദ്ര സേനയെയാണ് സംസ്ഥാനത്ത് വിന്യസിപ്പിച്ചിരുന്നത്.






