
തിരുവനന്തപുരം: സംവിധായകനും നടനുമായ രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. കോഴിക്കോട് നോര്‍ത്തിലാണ് രഞ്ജിത്ത് മത്സരത്തിനിറങ്ങുന്നത്. മൂന്ന് ടേം പൂര്‍ത്തിയാക്കിയ എ പ്രദീപ് കുമാറിന് പകരമാണ് സിപിഎം സ്ഥാനാര്‍ത്ഥിയായി രഞ്ജിത്ത് ഇറങ്ങുന്നത്.
മത്സരിക്കാന്‍ തയാറാണെന്ന് സിപിഎം നേതൃത്വത്തെ രഞ്ജിത്ത് അറിയിച്ചതയാണ് വിവരം. നിലവില്‍ കോഴിക്കോട് നോര്‍ത്തിലെ സിറ്റിങ്ങ് എംഎല്‍എയായ എ പ്രദീപ് കുമാറിന് പകരക്കാരനായാണ് രഞ്ജിത്തിന്റെ വരവ്.
കെഎസ്യു പ്രസിഡന്റ് കെഎം അഭിജിത്ത്, വിദ്യാ ബാലകൃഷ്ണന് എന്നിവരെയാണ് കോഴിക്കോട് നോര്‍ത്തില്‍ യുഡിഎഫ് പരിഗണിക്കുന്നത്. ബിജെപിയില്‍ നിന്ന് എംടി രമേശ് മത്സരിക്കും.






