
ബംഗാള്‍ : വര്‍ഗീയ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കാന്‍ പാടില്ല എന്ന് പശ്ചിമ ബംഗാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ. ബംഗാള്‍ പിസിസി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയുടെ ഐഎസ്എഫ് സഖ്യത്തെ എതിര്‍ത്തുകൊണ്ടാണ് കോണ്‍ഗ്രസ് നേതാവ് രംഗത്ത് വന്നത്.
ഐഎസ്എഫ് ഒരു വര്‍ഗീയപാര്‍ട്ടിയാണ്. ഹൂഗ്ലിയിലെ മുസ്ലിം പുരോഹിതനായ അബ്ബാസ് സിദ്ദി ജനുവരിയില്‍ രൂപികരിച്ചതാണ് ഈ പാര്‍ട്ടി. ഇതിന് എഐഎഐഎം പ്രവര്‍ത്തകരമായി ബന്ധമുണ്ട്. അവരുടെ നിര്‍ദ്ദേശപ്രകാരമാണ് ഐഎസ്എഫ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ മുസ്ലീംലീഗും, അസാമില്‍ എഐയുഡിഎഫുമായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ മതേതത കാഴ്ചപ്പാചുകള് പാര്‍ട്ടിക്കറിയാം, എന്നാല്‍ ഐഎസ്എഫിന്റെ പ്രവര്‍ത്തനം അങ്ങനെയല്ലായെന്നും ആനന്ദ് ശര്‍മ്മ ആരോപിച്ചു.
എന്നാല്‍ ഈ ആരോപണത്തിനെതിരെ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ മനസിലാക്കിയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് പറഞ്ഞുകൊണ്ട് പിസിസി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി രംഗത്ത് വന്നിരുന്നു.






