
ദിസ്പുര്‍: അസമിലെ ബിസ്വനാഥില് തൊഴിലാളികള്‍ക്കൊപ്പം തേയില നുള്ളാന്‍ കൂടി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സാരിയുടുത്ത് ചെറിയ കുട്ട പുറകിലിട്ട് തലയില്‍ സ്കാര്‍ഫും സാരിക്കു മുകളിലൂടെ ഏപ്രണും ധരിച്ചായിരുന്നു വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്ക തേയില നുള്ളിയത്. തേയില നുള്ളേണ്ട രീതികള്‍ തൊഴിലാളികളോട് ചോദിച്ച് മനസ്സിലാക്കിയ ശേഷമാണ് പ്രിയങ്ക അവരോടൊപ്പം തേയില നുള്ളാനിറങ്ങിയത്. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാനെത്തിയതായിരുന്നു പ്രിയങ്ക.
തേയില തോട്ടത്തിലെ തൊഴിലാളികളുടെ ജീവിതം സത്യത്തിലും ലാളിത്യത്തിലും അടിയുറച്ചതാണ്. അവരുടെ തൊഴില്രാജ്യത്തിന് വിലയേറിയതാണെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഇന്ന് അവരുടെ തൊഴില്‍ സാഹചര്യത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മനസിലാക്കുന്നതിനും തൊഴിലിന്റെ ബുദ്ധിമുട്ടും അറിയാന്‍ സാധിച്ചു. അവരില്‍ നിന്ന് ലഭിച്ച സ്നേഹം ഒരിക്കലും മറക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.







Comments