
തിരുവനന്തപുരം : പ്രോവിഡന്റ് ഫണ്ട് പെന്ഷന് പദ്ധതിയില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നിയന്ത്രണം വരുന്നു. സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക ജോലിയില്‍ നിന്ന് പിരിഞ്ഞ് പോയതിനു ശേഷം രണ്ട് വര്‍ഷം കഴിഞ്ഞ് മാത്രമേ പെന്ഷന് തുക പിന്‍വലിക്കാന്‍ അനുവദിക്കാവു എന്നതാണ് പുതിയ തീരുമാനം.
നിലവില്‍ ജോലിയില്‍ നിന്ന വിരമിച്ച ശേഷം രണ്ട് മാസത്തിനകം തുക പിന്‍വലിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇത് ഉയര്‍ന്ന തുക ലഭിക്കുന്നതിന് തടസ്സമാകുന്നുവെന്ന് ചൂണ്ടികാണിച്ചാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം.
ശ്രീനഗറില്‍ ചേരുന്ന ഇപിഎഫിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റിന്റെ യോഗത്തില്‍ പുതിയ പെന്ഷന് പദ്ധതി പരിഗണിക്കും. യോഗം നടപ്പു സാമ്പത്തീക വര്‍ഷത്തെ പിഎഫ് നിക്ഷേപത്തിനുള്ള പലിശയും തീരുമാനിക്കും. നിലവില്‍ 8.5 % ആണ് പലിശ, കോവിഡ് പ്രതിസന്ധിയില്‍ അത് 8 % ആയി കുറയ്ക്കാന്‍ സാധ്യതയുണ്ട്.






