
ബെംഗളൂരു: മുന്‍മന്ത്രി രമേശ് ജര്‍ക്കിഹോളിക്കെതിരെ പരാതി നല്കിയ ദിനേശ് കലഹള്ളി ബെംഗളൂരു പൊലീസിന് മുന്നില്‍ ഹാജരായി. മൊഴി നല്കാന് കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും പൊലീസ് വിളിച്ചു വരുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം എന്നാവകാശപ്പെട്ട് ദിനേഷാണ് സിഡിയടക്കം പരാതി നല്‍കിയത്. അതേസമയം സിഡി വിവാദം സര്‍ക്കാരിനെ ആയുധമാക്കുകയാണ് പ്രതിപക്ഷം.
പരാതിക്കാരന് പുറത്തുവിട്ട യുവതിയുമായുള്ള മുന്‍മന്ത്രിയുടെ സംഭാഷണത്തില്‍ യെദ്യൂരപ്പ നന്നായി അഴിമതി നടത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അടുത്ത കര്‍ണാടക മുഖ്യമന്ത്രിയാകുമെന്നും പറയുന്നുണ്ട്. ഇതും ഉയര്‍ത്തിക്കൊണ്ട് പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഒരുമാസം മുന്‍പ് നടത്തിയ സംഭാഷണങ്ങളാണ് പ്രതിപക്ഷം ആയുദമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി യെദ്യൂരപ്പ മറുപടി പറയണമെന്നും ബിജെപി കേന്ദ്ര നേതൃത്വം ഉടന്‍ നടപടിയെടുക്കണമെന്നും കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു.
കര്‍ണാടകത്തിലെ ഏറ്റവും വലിയ ജില്ലയായ ബെലഗാവിയില്‍ സ്വാധീനമുള്ല ജാര്‍ക്കിഹോളി കുടുംബത്തില്‍ നിന്നുള്ള നേതാവാണ് രമേശ് ജാര്‍ക്കിഹോളി. എന്നാല്‍ സിഡി വിവാദം ആരാണ് നിര്‍മ്മിച്ചതെന്നും രാഷ്ട്രീയ നേതാക്കളുടെ ഇതിലെ പങ്ക് സിബിഐ അന്വേഷിച്ച് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് മുന്‍മന്ത്രിയുടെ സഹോദരനും കര്‍ണാടക മില്‍ക്ക് ഫെഡറേഷന് ചെയര്‍മാനുമായ ബാലചന്ദ്ര ജാര്‍ക്കിഹോളി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്കി.







Comments