
തന്റെ ജീവിതകഥ സിനിമയാകുമ്പോള്‍ അതില്‍ തന്റെ വേഷം ആലിയഭട്ട് ചെയ്യണമെന്ന് ബോളിവുഡ് നടി രാഖി സാവന്ദ്. വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരമായ രാഖി ഇപ്പോള്‍ ബിഗ്ബോസ് ഹിന്ദി പതിപ്പിലൂടെ മിനിസ്ക്രീന്‍ ആരാധകര്‍ക്ക് മുന്‍പിലെത്തിയിരിക്കുകയാണ്. സിനിമാ മേഖലയില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരത്തിന്റെ രണ്ടാം വരവാണ് ബിഗ്ബോസ്.
വിവാഹം, കാമുകന്, പ്രണയം എന്നിവയിലെല്ലാം വിവാദം സൃഷ്ടിച്ച ബോളിവുഡ് നടിയാണ് രാഖി സാവന്ദ്. ഒരു വര്‍ഷം മുന്‍പ് ജാവേദ് അക്തര്‍ തന്റെ ജീവിതകഥ സിനിമയാക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു, പക്ഷേ അതിന്റെ ചര്‍ച്ചകള്‍ക്കായി അദ്ദേഹത്തെ നേരില്‍ കാണാന്‍ കഴിഞ്ഞില്ല. ജീവിതം സിനിമയായാല്‍ അതില്‍ ആലിയഭട്ട് ആയിരിക്കണം തന്റെ വേഷം ചെയ്യേണ്ടത്. ഏറെ വിവാദങ്ങള്‍ ഉണ്ടാക്കുന്നതായിരിക്കും തന്നെക്കുറിച്ചുള്ള സിനിമയെന്നും രാഖി പറഞ്ഞു.
ബിഗ് ബോസ് 14 ന്റെ വിജയി റുബിന ദിലെക് ആയിരുന്നു. രാഖി സാവന്ദ്, അലി ഗോണി, നിക്കി തമ്പോലി. രാഹുല്‍ വൈദ്യ എന്നിവരാണ് ഗ്രാന്റ് ഫിനാലെയില്‍ മത്സരിച്ച മറ്റുള്ളവര്‍. ബിഗ് ബോസിലൂടേ പ്രേക്ഷകര്‍ക്കിടയിലേക്ക് രണ്ടാം വരവറിയിച്ച രാഖി സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.






