തിരുവനന്തപുരം: പ്രായമായവരുടെ കോവിഡ് വാക്സിന് രജിസ്ട്രേഷന് പോര്‍ട്ടലിലെ സാങ്കേതിക പ്രശ്നത്തിന് പൂര്‍ണ പരിഹാരമായില്ല. എന്നാല്‍ രജിസ്ട്രേഷന് ലഭിക്കുന്ന സെന്ററില്‍ മാത്രമല്ല കേരളത്തില്‍ എവിടെയും വാക്സിന് എടുക്കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൂടുതല്‍ വാക്സിനേഷന് സെന്ററുകള്‍ ഒരുക്കിയതോടെ സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് കുറഞ്ഞു.
രജിസ്ട്രേഷന് പോര്‍ട്ടലിലെ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം പലര്‍ക്കും വാക്സിന് സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പോര്‍ട്ടലിലെ പ്രശ്നങ്ങള്‍ കാരണം ഇവരുടെ പൊതുവിവരങ്ങള്‍ ഒന്നുതന്നെ ലഭ്യല്ല. ഇവര്‍ക്ക് പുതിയ തീയതി നല്കി പറഞ്ഞയക്കുകയാണ്. അതേസമയം സര്‍ക്കാര്‍ സ്വകാര്യമേഖലകളില്‍ പുതിയ കേന്ദ്രങ്ങള്‍ തുറന്നതും ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയതും ജനങ്ങള്‍ക്ക് ആശ്വാസമാകുന്നുണ്ട്.
കോവിഡ് പോര്‍ട്ടലിലും ആശുപത്രിയിലും നേരിട്ടെത്തി വാക്സിനേഷന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ലഭിക്കുന്ന സെന്ററുകൡ വാക്സിന് ലഭ്യമല്ലയെങ്കില് കേരളത്തിലെവിടെയുമുള്ള വാക്സിനേഷന് സെന്ററുകളില്‍ വാക്സിന് ലഭ്യമാണോയെന്ന് അന്വേഷിക്കാവുന്നതും വാക്സിന് സ്വീകരിക്കാവുന്നതുമാണ്. ഒരാഴ്ചയ്ക്കകം രജിസ്ട്രേഷന് സാധരണ ഗതിയിലാകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.






