
ധര്‍മശാല: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ കോവിഡ് വാക്സിന് സ്വീകരിച്ചു. ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാല സോണല്‍ ആശുപത്രിയില്‍ നിന്ന് ശനിയാഴ്ച രാവിലെയാണ് അദേഹം കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. അരമണിക്കൂര്‍ നിരീക്ഷണത്തില്‍ ഇരുന്ന ശേഷം അദേഹം ആശുപത്രി വിട്ടു.
വാക്സിന് സ്വീകരിച്ചശേഷം എല്ലാവരും വാക്സിനെടുക്കാന്‍ മുന്നോട്ടു വരണമെന്ന് ദലൈലാമ ആഹ്വാനം ചെയ്തു. അതേസമയം അദേഹത്തിന് വാക്സിന് നല്‍കിയതില്‍ ദലൈലാമയുടെ ഓഫീസ് നന്ദി അറിയിച്ചു. രാജ്യത്ത് വാക്സിനേഷന്റെ രണ്ടാം ഘട്ടം തുടരുകയാണ്. രാജ്യത്ത് ഇതുവരെ 1.8 കോടി ഡോസ് വാക്സിന്ഡ വിതരണം ചെയ്തതായി ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ അറുപത് വയസിന് മുകളില്‍ ഉള്ളവര്‍ക്കാണ് ഇപ്പോള്‍ വാക്സിന് നല്‍കുന്നത്.
ആരോഗ്യപ്രശ്നമുള്ള 45 വയസിന് മുകളില്‍ ഉള്ളവര്‍ക്കും ഡോക്റുടെ സര്‍ട്ടിഫിക്കറ്റോടെ രണ്ടാംഘട്ടത്തില്‍ വാക്സിന് സ്വീകരിക്കുവന്നതാണ്. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന് ഘട്ടമാണ് രാജ്യത്ത് നടക്കുന്നത്. രാജ്യത്ത് കോവിഡ് വാക്സിന് വിതരണം 50ാം ദിവസം പിന്നിടുകയാണ്. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ദിവസം വാക്സിന് സ്വീകരിച്ചിരുന്നു.







Comments