
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആന്റണി രാജു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ജനാധിപത്യ കേരള കോണ്‍ഗ്രസിന് ലഭിച്ച സീറ്റിലാണ് ആന്റണി രാജുവിന്റെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം.
അതേസമയം മധ്യതിരുവിതാംകൂറില്‍ ഒരു സീറ്റ് കൂടി വേണമെന്ന് പാര്‍ട്ടി ആവശ്യം ഉയര്‍ത്തിയതായും, എല്‍ഡിഎഫില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുന്നതിന് പിന്നാലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും പാര്‍ട്ടി ചെയര്മാന് ഡോ. ജെ.സി. ജോസഫ് വ്യക്തമാക്കി.






