തിരുവനന്തപുരം: പാലാരിവട്ടം പാലം നാളെ ഗതാഗതത്തിന് തുറന്നു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുറഞ്ഞ സമയത്തിനുള്ളില്‍ പാലം പുനര്‍നിര്‍മ്മാണം പുര്ത്തിയാക്കിയതായും അദേഹം പറഞ്ഞു.
100 വര്‍ഷം ഉറപ്പുള്ള പാലമാണ് സര്‍ക്കാര്‍ നിര്‍മ്മിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അഞ്ചര മാസം കൊണ്ടാണ് ഡിഎംആര്‍സി പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഉള്ളതിനാല്‍ ഉദ്ഘാടന ചടങ്ങില്ല. കരാര്‍ ഏറ്റെടുത്ത ഡിഎംാര്സിയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന്ാണ് പണി പൂര്‍ത്തിയാക്കിയത്.





