
ബംഗലൂരു: അയോധ്യ ക്ഷേത്രത്തില്‍ തീര്‍ഥാടകരായി എത്തുന്നവര്‍ക്ക് യാത്രി നിവാസ് (അതിഥി മന്ദിരം) നിര്‍മ്മിക്കാന്‍ 10 കോടി രൂപ വകയിരുത്തി കര്‍ണാടക ബജറ്റ്. കര്‍ണാടകയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കായാണ് ഈ മന്ദിരം നിര്‍മ്മിക്കുന്നതെന്ന് ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
അതിഥി മന്ദിരത്തിനായി അഞ്ച് ഏക്കര്‍ സ്ഥലം അയോധ്യയില്‍ അനുവദിക്കാമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി യെദിയൂരപ്പ അറിയിച്ചു. തിരുപ്പതി അടക്കം പല തീര്‍ഥാടന കേന്ദ്രങ്ങളിലും കര്‍ണാടക സര്‍ക്കാര്‍ സമാനമായ രീതിയില്‍ അതിഥി മന്ദിരങ്ങള്‍ നടത്തുന്നുണ്ട.
ബജറ്റില്‍ വീരശൈവ ലിങ്കായത്ത് കമ്മ്യുണിറ്റി ബോര്‍ഡിന് 500 കോടിയും അനുവദിച്ചു. ഇതില്‍ 100 കോടി ഇതിനകം അനുവദിച്ചിട്ടുണ്ട.. വൊക്കലിംഗ കമ്മ്യുണിറ്റിക്കായി പുതിയ ഒരു ബോര്‍ഡ് രൂപീകരിക്കും. ഇതിനായി 50 കോടി വകയിരുത്തി. ന്യൂനപക്ഷ ക്ഷേമത്തിനായി 1500 കോടിയും നീക്കിവച്ചു.






