
ന്യൂഡല്ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജി വെച്ചേക്കുമെന്ന് സൂചന. ഇന്ന് വൈകിട്ട് പത്രസമ്മേളനം വിളിച്ച് രാജി പ്രഖ്യാപിനാണ് റാവത്തിന്റെ നീക്കമെന്ന് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. ഭരണകക്ഷിയായ ബിജെപിയ്ക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങള് തുടരുന്നതിനിടെ കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന് ജെപി നഡ്ഡയെ റാവത്ത് ഡല്ഹിയിലെത്തി കണ്ടിരുന്നു.
വൈകിട്ട് നാലുമണിയോടെ ത്രിവേന്ദ്ര റാവത്ത് ഗവര്ണറെ കണ്ട് രാജി അറിയിക്കുമെന്നാണ് വിവരം. ബുധനാഴ്ച രാവിലെ പാര്ട്ടി എംഎല്എമാരുടെ യോഗം വിളിക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന് ജനപിന്തുണ നഷ്ടപ്പെട്ടെന്നും അദേഹത്തെ മാറ്റിയില്ലെങ്കില് പല എംഎഎല്മാരും ഭീഷണി മുഴക്കിയിരുന്നു. ഇതിനെതുടര്ന്നാണ് ബിജെപി ദേശീയ നേതൃത്വം റാവത്തിനെ ഡല്ഹിക്ക് വിളിപ്പിച്ചത്.
പാര്ട്ടി എംഎല്എമാര്ക്കിടയലെ പരാതികളും മന്ത്രിസഭ വിപുലീകരിക്കണമെന്നാവശ്യവും കണക്കിലെടുത്ത് മുതിര്ന്ന നേതാവും മുന് മുഖ്യമന്ത്രിയുമായ രമണ് സിങ്ങിന്റെ നേതൃത്വത്തില് നേരത്തെ സംസ്ഥാന കോര് ഗ്രൂപ്പ് യോഗം ചേര്ന്നികുന്നു. ഈ സാഹചര്യത്തോടെയാണ് സംസ്ഥാനത്ത് നേതൃമാറ്റം വരുന്നതായുള്ള സൂചനകള് ശക്തമായത്. എന്നാല് അടുത്ത വര്ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ നേതൃമാറ്റം ബിജെപിക്ക് വലിയ തലവേദനയാകും.







Comments