
ബെംഗളൂരു: തനിക്കെതിരെ പ്രചരിച്ച ലൈംഗിക വിഡിയോ വ്യാജമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും കര്‍ണാടക ബിജെപി എംഎല്‍എ രമേഷ് ജാര്‍ക്കിഹോളി. വിവാദ വിഡിയോ പുറത്തായതിനെ തുടര്‍ന്ന് മാര്‍ച്ച് മൂന്നിനാണ് രമേഷ് ജാര്‍ക്കിഹോളി മന്ത്രി സ്ഥാനം രാജിവച്ചത്. കഴിഞ്ഞ നാല് മാസമായി തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നെന്നും അദേഹം പറഞ്ഞു.
'കഴിഞ്ഞ നാല് മാസം മുമ്പ് തന്നെ തനിക്കെതിരെയുള്ള ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നു. തനിക്ക് മുന്നറിയിപ്പ് ലഭിക്കുകയും ചെയ്തു. ഭയന്നിരുന്നെങ്കില്‍ എനിക്ക് എന്തെങ്കിലും ചെയ്യാമായിരുന്നു' അദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിഡിയോ പുറത്താകുന്നതിന് 26 മണിക്കൂര്‍ മുന്‍പ് ബിജെപി ഉന്നത നേതൃത്വം തനിക്ക് മുന്നറിയിപ്പ് നല്‍കിയതായിരുന്നെന്നും അദേഹം പറഞ്ഞു. നിയമപരമായ നടപടിയെടുക്കാന്‍ നേതൃത്വം തന്നോട് ആവശ്യപ്പെട്ടെന്നും അദേഹം പറഞ്ഞു. രാജി വയ്ക്കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലന്നും രാജി തീരുമാനം സ്വയമെടുത്തതാണെന്നും കുടുംബത്തിനുണ്ടായ അപമാനം ഇല്ലാതാക്കാനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും അദേഹം വ്യക്തമാക്കി.
കര്‍ണാടക പവര്‍ ട്രാന്സ്മിഷന് കോര്‍പ്പറേഷിനില്‍ ജോലി വാഗ്ദാനം ചെയ്ത് ജാര്‍ക്കിഹോളി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് സോഷ്യല്‍ ആക്ടിവിസ്റ്റായ ദിനേഷ് കലഹള്ളി ആരോപിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.







Comments