
കോവിഡ് കാലമായതോടെ ജോലികളുടെ രീതികളും മാറി. പലരും തങ്ങളുടെ വീട്ടിലിരുന്നാണ് ജോലി മുന്നോട്ട് കൊണ്ടു പോയത്. ഓഫീസ് മീറ്റിംഗുകളൊക്കെ വീടുകള്‍ക്കുള്ളില്‍ സൂം വീഡിയോ കോളുകളിലേക്ക് വഴി മാറി. ഇത്തരം കോളുകള്‍ക്കിടയില്‍ പല അബന്ധങ്ങളും പലര്‍ക്കും സംഭവിച്ചിട്ടുണ്ട്. ഇവയൊക്കെ വൈറലായിട്ടുമുണ്ട്.
ഇപ്പോള്‍ അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംഭവം ബീഹാര്‍ ഹൈക്കോടതിയിലാണ് നടന്നത്. ഓണ്‍ലൈന്‍ വീഡിയോ ആപ്ലിക്കേഷനായ സൂം വഴി നടന്ന കോടതി സെക്ഷനിടെ ആസ്വദിച്ച് ഉച്ച ഭക്ഷണം കഴിക്കുന്ന വക്കീലിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
😂😂😂😂😂😂😂😂😂😂😂 pic.twitter.com/UBj9maFb2Z
— Mayur Sejpal | मयूर सेजपाल 🇮🇳 (@mayursejpal) March 5, 2021
ക്ഷത്രശാല് രാജ് എന്ന വക്കീല്‍ വിര്‍ച്വല്‍ കോടതി കഴിഞ്ഞ ശേഷം വെബ് ക്യാമറ ഓഫാക്കാന്‍ മറന്നു പോയതോടെയാണ് അബന്ധം ലോകം മുഴുവന്‍ കണ്ടത്. ക്യാമറ ഓണാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത രാജ് ഇപ്പോഴും ഓണ്‍ലൈനിലുണ്ടെന്ന് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിക്കുന്നതും കാണാം.
എന്നാല്‍ ഇക്കാര്യം ശ്രദ്ധിക്കാതിരുന്ന വക്കീലിനെ മെഹ്ത അവസാനം ഫോണില്‍ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു. അമളി പറ്റിയതറിഞ്ഞ രാജ് പെട്ടെന്ന് ഭക്ഷണം മാറ്റി വെയ്ക്കുന്നതും ക്യാമറ ഓഫാക്കാന്‍ ശ്രമിയ്ക്കുന്നതും വീഡിയോയില്‍ കാണാം. ഫോണ്‍ വിളിക്കുന്നതിനിടെ തമാശ രൂപേണ അല്‍പ്പം ഭക്ഷണം എനിക്കും കൊടുത്തയക്കൂവെന്ന് സോളിസിറ്റര്‍ ജനറല്‍ പറയുന്നതും കേള്‍ക്കാം.






