
തിരുവനന്തപുരം: സി.പി.എം. സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ആക്റ്റിംഗ് സെക്രട്ടറി എ. വിജയരാഘവന്. 85 പേരില്‍ 83 സ്ഥാനാര്‍ത്ഥികളെയാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മഞ്ചേശ്വരം, ദേവികുളം എന്നീ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു മത്സരിക്കും. അഞ്ചു മന്ത്രിമാര്‍ക്കും 33 എം.എല്‍.എമാര്‍ക്കും ഇത്തവണ സീറ്റില്ല. പൊന്നാനിയില്‍ ഉള്‍പ്പടെ പ്രാദേശിക എതിര്‍പ്പ് ഉയര്‍ന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ മാറ്റിയിട്ടില്ല.
ഇത്തവണ 11 വനിതകളാണ് സി.പി.എമ്മില്‍ നിന്ന് ജനവിധി തേടുന്നത്. പട്ടികയില്‍ യുവത്വത്തിന് പ്രാധാന്യം നല്‍കുന്നതിനായി വിദ്യാര്‍ത്ഥി-യുവജന സംഘടനയില്‍ നിന്നുള്ള 13 പേരെയും ഇത്തവണ രംഗത്തിറക്കാനാണ് സി.പി.എം. തീരുമാനം. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ കെ.കെ.ശൈല ടീച്ചര്‍, ടി.പി.രാമകൃഷ്ണന്. എം.എം.മണി എന്നിവരടക്കം എട്ട് പേര് മത്സരിക്കും.
30 വയസിന് താഴെയുള്ള നാല് പേരാണ് പട്ടികയിലുള്ളത്. ബിരുധധാരികളായ 42 പേരുണ്ട്. അതില്‍ 22 പേര് അഭിഭാഷകരാണ്. 30-40നും ഇടയില്‍ പ്രായമുള്ള 8 പേരുണ്ട്, 40-50 വയസ്സിന് ഇടയില്‍ പ്രായമുള്ള- 13 പേര്, 50നും 60നും ഇടയില്‍ പ്രായമുള്ള 31 പേര് മത്സരിക്കുന്നു, 60-ന് മേല്‍ 24 പേരും മത്സരിക്കുന്നു. 9 സ്വതന്ത്രരും മത്സരിക്കും. തുടര്‍ഭരണം ഉറപ്പാക്കുന്ന മികച്ച സ്ഥാനാര്‍ത്ഥിപട്ടികയാണ് തയ്യാറാക്കിയിരിക്കുന്നതെന്നും വിജയരാഘവന് അഭിപ്രായപ്പെട്ടു.
പട്ടിക ഇങ്ങനെ:-
തിരുവനന്തപുരം ജില്ല
പാറശാല: സി.കെ.ഹരീന്ദ്രന്‍
നെയ്യാറ്റിന്‍കര: കെ ആന്‍സലന്‍
വട്ടിയൂര്‍ക്കാവ് : വി.കെ.പ്രശാന്ത്
കാട്ടാക്കട: ഐ.ബി.സതീഷ്
നേമം: വി.ശിവന്‍കുട്ടി
കഴക്കൂട്ടം: കടകംപള്ളി സുരേന്ദ്രന്
വര്‍ക്കല: വി. ജോയ്
വാമനപുരം: ഡി.കെ.മുരളി
ആറ്റിങ്ങല്‍: ഒ.എസ്.അംബിക
അരുവിക്കര: ജി സ്റ്റീഫന്‍
കൊല്ലം ജില്ല
കൊല്ലം: എം മുകേഷ്
ഇരവിപുരം: എം നൗഷാദ്
ചവറ: ഡോ.സുജിത്ത് വിജയന് (സ്വ)
കുണ്ടറ: ജെ.മേഴ്സിക്കുട്ടിയമ്മ
കൊട്ടാരക്കര: കെ.എന്‍.ബാലഗോപാല്‍
പത്തനംതിട്ട ജില്ല
ആറന്മുള: വീണാ ജോര്‍ജ്
കോന്നി: കെ.യു.ജനീഷ് കുമാര്‍
ആലപ്പുഴ ജില്ല
ചെങ്ങന്നൂര്‍: സജി ചെറിയാന്
കായംകുളം: യു .പ്രതിഭ
അമ്പലപ്പുഴ: എച്ച്.സലാം
അരൂര്‍: ദലീമ ജോജോ
മാവേലിക്കര: എം എസ് അരുണ്‍ കുമാര്‍
ആലപ്പുഴ: പി.പി .ചിത്തരഞ്ജന്
കോട്ടയം ജില്ല
ഏറ്റുമാനൂര്‍: വി.എന്‍ വാസവന്
പുതുപ്പള്ളി: ജെയ്ക്ക് സി തോമസ്
കോട്ടയം: കെ.അനില്‍കുമാര്‍
എറണാകുളം ജില്ല
കൊച്ചി : കെ.ജെ. മാക്സി
വൈപ്പിന്‍: കെ.എന്‍ ഉണ്ണികൃഷ്ണന്
തൃക്കാക്കര: ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ: എം.സ്വരാജ്
കളമശേരി : പി രാജീവ്
കോതമംഗലം: ആന്റണി ജോണ്‍
കുന്നത്ത്നാട്: പി.വി.ശ്രീനിജന്
ആലുവ: ഷെല്‍ന നിഷാദ് അലി
എറണാകുളം: ഷാജി ജോര്‍ജ് (സ്വ)
ഇടുക്കി ജില്ല
ഉടുമ്പന്‍ചോല : എം.എം.മണി
ദേവികുളം: തീരുമാനമായില്ല
തൃശൂര്ജില്ല
ഇരിങ്ങാലക്കുട: ഡോ.ആര്.ബിന്ദു
വടക്കാഞ്ചേരി: സേവ്യര്‍ ചിറ്റിലപ്പള്ളി
മണലൂര്‍ : മുരളി പെരുനെല്ലി
ചേലക്കര : കെ.രാധാകൃഷ്ണന്
ഗുരുവായൂര്‍: അക്ബര്‍
പുതുക്കാട്: കെ.കെ. രാമചന്ദ്രന്
കുന്നംകുളം : എ.സി.മൊയ്തീന്
പാലക്കാട് ജില്ല
തൃത്താല: എം ബി രാജേഷ്
തരൂര്‍ :പി.പി.സുമോദ്
കൊങ്ങാട് :ശാന്തകുമാരി
ഷൊര്‍ണൂര്‍: പി.മമ്മിക്കുട്ടി
ഒറ്റപ്പാലം: പ്രേം കുമാര്‍
മലമ്പുഴ: എ.പ്രഭാകരന്
ആലത്തൂര്‍: കെ. ഡി. പ്രസേനന്‍
നെന്മാറ: കെ.ബാബു
വയനാട് ജില്ല
മാനന്തവാടി: ഒ.ആര് കേളു
ബത്തേരി: എം.എസ്.വിശ്വനാഥന്
മലപ്പുറം ജില്ല
തവനൂര്‍: കെ.ടി.ജലീല്‍ (സ്വ)
പൊന്നാനി: പി.നന്ദകുമാര്‍
നിലമ്പൂര്‍: പി.വി.അന്‍വര്‍ (സ്വ),
തിരൂര്‍: ഗഫൂര്‍ പി ലില്ലീസ്
താനൂര്‍: അബ്ദുറഹ്മാന്
പെരിന്തല്‍മണ്ണ: മുഹമ്മദ് മുസ്തഫ
കൊണ്ടോട്ടി: സുലൈമാന്‍ ഹാജി (സ്വ)
മങ്കട: റഷീദലി
വേങ്ങര: ജിജി
വണ്ടൂര്‍: പി.മിഥുന
കോഴിക്കോട് ജില്ല
പേരാമ്പ്ര: ടി.പി. രാമകൃഷ്ണന്
ബാലുശ്ശേരി : സച്ചിന് ദേവ്
കോഴിക്കോട് നോര്‍ത്ത്:തോട്ടത്തില്‍ രവീന്ദ്രന്
ബേപ്പൂര്‍: പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി ലിന്റോ ജോസഫ്
കൊടുവള്ളി കാരാട്ട് റസാഖ് (സ്വ)
കുന്ദമംഗലം പിടിഎ റഹീം (സ്വ)
കൊയിലാണ്ടി കാനത്തില്‍ ജമീല
കണ്ണൂര്‍ ജില്ല
ധര്‍മ്മടം: പിണറായി വിജയന്
തലശേരി: എ എന്‍ ഷംസീര്‍
പയ്യന്നൂര്‍: ടി ഐ മധുസൂധനന്
കല്യാശേരി: എം വിജിന്
അഴിക്കോട് :കെ വി സുമേഷ്
പേരാവൂര്‍ : സക്കീര്‍ ഹുസൈന്
മട്ടന്നൂര്‍: കെ.കെ.ഷൈലജ
തളിപറമ്പ് :എം.വി ഗോവിന്ദന്
കാസര്‍കോട് ജില്ല
ഉദുമ: സി.എച്ച്.കുഞ്ഞമ്പു
മഞ്ചേശ്വരം: കെ. ആര് ജയാനന്ദ (അന്തിമ തീരുമാനമായില്ല)
തൃക്കരിപ്പൂര്‍: എം. രാജഗോപാല്‍






