
ടാറ്റയുടെ ഉടമസ്ഥതയിലുള്ള ആഡംബര വാഹന നിര്‍മാണ കമ്പനിയായ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യന്‍ വിപണിക്കായി ഒരുക്കുന്ന ആദ്യ ഇലക്ട്രിക് എസ്.യു.വി. ഐ-പേസ് നിരത്തുകളില്‍ ഉടൻ എത്തിയേക്കും. ജഗ്വാര്‍ ഐ-പേസ് മാര്‍ച്ച് 23-ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. രാജ്യത്തുടനീളമുള്ള ജഗ്വാര്‍ ഡീലര്‍ഷിപ്പുകള്‍ ഈ വാഹനത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയതായി നിര്‍മാതാക്കള്‍ അറിയിച്ചു.
ഐ-പേസിന് ഇന്ത്യയില്‍ ഇതുവരെ എത്തിയിട്ടുള്ള ഇലക്ട്രിക്ക് മോഡലുകളെക്കാള്‍ റേഞ്ചാണ് ജഗ്വാര്‍ വാഗ്ദാനം ചെയ്യുന്നത്. 294 കിലോ വാട്ട് പവറും 696 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന 90 കിലോ വാട്ട് ബാറ്ററിയാണ് ഇതിൽ ലഭിക്കുക. ഒറ്റത്തവണ ചാര്‍ജ് ചെയ്യുന്നതിലൂടെ 470 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ സാധിച്ചേക്കും. കേവലം 4.8 സെക്കന്റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോ മീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയുമെന്നാണ് സൂചന.
ഇന്ത്യയിലുടനീളമുള്ള 19 നഗരങ്ങളിലായി 22 ഔട്ട്‌ലെറ്റുകളിലാണ് ഐ-പേസ് ഇലക്ട്രിക്കിനുള്ള വില്‍പ്പനയും വില്‍പനാന്തര സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കമ്പനിയുടെ ജീവനക്കാര്‍ക്ക് ഇലക്ട്രിക് വാഹനങ്ങളുടെ സര്‍വീസ് കാര്യങ്ങളില്‍ പരിശീലനവും നല്‍കിയിട്ടുണ്ട്. ണ്ടെന്നാണ് സൂചന. മെട്രോ സിറ്റികളില്‍ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ റീട്ടെയിലര്‍ ശൃംഖലയുടെ നേതൃത്വത്തില്‍ ചാര്‍ജിങ്ങ് സംവിധാനങ്ങളും ഒരുങ്ങുന്നു. 35 ഓളം ചാര്‍ജിങ്ങ് സെന്ററുകള്‍ ഇന്ത്യയിലെ നഗരങ്ങളില്‍ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ജഗ്വാര്‍ ഐ-പേസ് ടാറ്റ പവേഴ്‌സ് ചാര്‍ജ് നെറ്റ്‌വര്‍ക്കുകളിലും ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് റിപ്പോർട്ട്.






