ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ 2021 ട്രൈബര്‍ പതിപ്പ് അവതരിപ്പിച്ചു. പുതിയ പതിപ്പിന്റെ പ്രാരംഭ പതിപ്പിന് 5.30 ലക്ഷം രൂപയും ഉയര്‍ന്ന ഈസി-R AMT വേരിയന്റിന് 7.65 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. പുതിയ പതിപ്പിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു. 11,000 രൂപ ടോക്കണ്‍ തുകയില്‍ വാഹനം ബുക്ക് ചെയ്യാമെന്നാണ് റിപ്പോർട്ട്.
2019-ലാണ് എംപിവി ശ്രേണിയിലേക്ക് ടൈബറിനെ റെനോ അവതരിപ്പിക്കുന്നത്. അതിനുശേഷം നാളിതുവരെ മോഡലിന്റെ 70,000-ത്തിലധികം യൂണിറ്റുകള്‍ കമ്പനി വിറ്റഴിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. കുറച്ചു മാറ്റങ്ങളോടെയാണ് പുതിയ വാഹത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ട്രൈബറിൽ സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ, ഫോണ്‍ നിയന്ത്രണങ്ങള്‍ എന്നിവ ലഭിക്കുന്നു. ഡ്രൈവര്‍ സീറ്റ് ഉയരം ക്രമീകരിക്കാനും,എല്ലാ കളര്‍ ഓപ്ഷനുകളിലുടനീളം ഡ്യുവല്‍-ടോണ്‍ എക്സ്റ്റീരിയറുകളും പുതിയ ബോഡി കളറും ലഭിക്കുന്നുണ്ട്.
ട്രൈബറിന് ഏഴ് പേരെ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. എന്നാൽ, മൂന്നാം നിര ആവശ്യമില്ലെങ്കില്‍ സീറ്റുകള്‍ പുറത്തെടുക്കാം. മൂന്നാമത്തെ വരി നീക്കംചെയ്ത 625 ലിറ്റര്‍ ബൂട്ട് സ്പെയ്സും ലഭിക്കും. പുതിയ റെനോ ട്രൈബര്‍ മാനുവല്‍, ഈസി-R AMT ഓപ്ഷനുകളുള്ള RXE, RXL, RXT, RXZ എേന്നീ നാല് ട്രിമ്മുകളില്‍ എത്തുന്നു. സുരക്ഷയുടെ ഭാഗമായി വാഹനത്തിന് 4 എയര്‍ബാഗുകളും ലഭിക്കുന്നു. പുതിയ ട്രൈബര്‍ എംപിവി മെറ്റല്‍ മസ്റ്റാര്‍ഡ്, ഇലക്ട്രിക് ബ്ലൂ, മൂണ്‍ലൈറ്റ് സില്‍വര്‍, ഐസ് കൂള്‍ വൈറ്റ്, സിഡാര്‍ ബ്രൗണ്‍ എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ വിപണിയിൽ എത്തുന്നു.
CMF-A+ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനത്തിന്റെ നിര്‍മ്മാണം. 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഈ യൂണിറ്റ് 6,250 rpm-ല്‍ പരമാവധി 71 bhp കരുത്തും 3,500 rpm-ല്‍ 96 Nm ടോർക്കും ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി എൻജിൻ ജോടിയാക്കുന്നു. കൂടാതെ,ഉയര്‍ന്ന പതിപ്പില്‍ ഓപ്ഷണല്‍ എഎംടിയും ലഭ്യമാണ്.






