
രാജാക്കന്മാരുടെയും രാജ്ഞിമാരുടേയുമൊക്കെ സൗന്ദര്യം ആരെയും ആകര്‍ഷിയ്ക്കുന്നതാണ്. റാണിമാരുടെ സൗന്ദര്യത്തെ പറ്റി കഥകളില്‍ നിരവധി വര്‍ണനകളുമുണ്ട്. ഇവര്‍ സൗന്ദര്യം നില നിര്‍ത്താന്‍ ഇന്നത്തേതിനേക്കാള്‍ കിടിലന്‍ മാര്‍ഗങ്ങളാണ് സ്വീകരിച്ചിരുന്നത്. കുറച്ച് വിചിത്രമെന്ന് തോന്നാവുന്ന തരത്തിലുള്ള മാര്‍ഗങ്ങള്‍ തന്നെയാണ് ഇവര്‍ സ്വീകരിച്ചിരുന്നത്.
* മുതലയുടെ വിസര്‍ജ്യം ചേര്‍ത്തുള്ള കുളി - വാര്‍ദ്ധക്യം തടയാനും, തിളങ്ങുന്ന ചര്‍മ്മം സ്വന്തമാക്കാനും മുതലയുടെ വിസര്‍ജ്യവും, ചെളിയും ഉപയോഗിച്ച് ദേഹത്ത് പുരട്ടി കുളിക്കുന്നവരായിരുന്നു ഈജിപ്തുകാര്‍, റോമാക്കാര്‍, ഗ്രീക്കുകാര്‍ എന്നിവര്‍. ക്ലിയോപാട്രയും കഴുതപ്പാല്, മുതലയുടെ വിസര്‍ജ്യം എന്നിവയുടെ മിശ്രിതം ഫെയ്സ് മാസ്കായി ഉപയോഗിക്കാറുണ്ടായിരുന്നു.
* കഴുതപ്പാല് ഉപയോഗിച്ച് കുളിക്കുക - ക്ലിയോപാട്ര കഴുതപ്പാല് ഉപയോഗിച്ചും കുളിച്ചിരുന്നു. പ്രായമാകല്‍ മന്ദഗതിയിലാക്കാനും ചുളിവുകളില്ലാത്ത ചര്‍മ്മം ലഭിക്കാനുമാണ് കഴുതപ്പാലില്‍ ഉള്ള കുളി.
* സെറാമിക് കവചം - പണ്ടുള്ള ആളുകള്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ പഴങ്ങളും പ്രാണികളും ആസിഡും ഉപയോഗിച്ചിരുന്നു. ബെറി പോലുള്ള പഴങ്ങള്‍ ചുണ്ടിന് നിറം നല്കാന് ഉപയോഗിച്ചിരുന്നു. അതിന് പുറമേ ചതച്ച ഉറുമ്പുകളെയും വണ്ടുകളെയും ചുണ്ടുകള്‍ക്ക് ചുവന്ന നിറം ലഭിക്കാന്‍ ഉപയോഗിക്കുമായിരുന്നു. മുഖം വെളുക്കാന്‍ സെറാമിക് ഉപയോഗിക്കുമായിരുന്നു. 'വെനീഷ്യന്‍ സെറൂസ്' എന്ന മേക്കപ്പ് മുഖത്തും ചര്‍മ്മത്തിലും ഉടനീളം ഒട്ടിച്ചു വയ്ക്കുമായിരുന്നു. വെളുത്ത ഈയത്തിന്റെയും വിനാഗിരിയുടെയും മിശ്രിതമാണ് സെറൂസ്.
* ചാണകവും ഗോമൂത്രവും - ചാണകവും ഗോമൂത്രവും ഔഷധ ഗുണങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു. മുഖക്കുരു മാറ്റാനും, വീണ്ടു കീറിയ കാലുകള്‍ സുഖപ്പെടുത്താനും, സിസ്റ്റം ശുദ്ധീകരിക്കാനും അത് ഉപയോഗിച്ചു. മുഗള്‍ കാലഘട്ടത്തിലെ സ്ത്രീകള്‍ക്ക് തങ്ങളുടെ സൗന്ദര്യ ദിനചര്യയുടെ ഒരു പ്രധാന ഭാഗമായി വെറ്റില ചവയ്ക്കുന്ന ശീലവും ഉണ്ടായിരുന്നു.
* ആസിഡുകള്‍ കൊണ്ടുള്ള ബ്ലീച്ചുകള്‍ - പുരാതന കാലത്തെ മിക്ക യൂറോപ്യന്‍ രാജ്ഞിമാരുടെയും മുഖത്ത് അസാധരണമായ ഒരു വെളുപ്പ് നിറം കാണാമായിരുന്നു. മുഖം വെളുപ്പിക്കുന്നതിനായി ധാരാളം ബ്ലീച്ചിംഗ് പൊടികളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും അവര്‍ ഉപയോഗിച്ചിരുന്നു. ബ്ലീച്ചിംഗ് പേസ്റ്റ് ഉണ്ടാക്കാന്‍ വൈറ്റ് ലെഡ്, വിനാഗിരി, മെര്‍ക്കുറി, ദോഷകരമായ ചില ആസിഡുകള്‍ എന്നിവ അവര്‍ ഉപയോഗിച്ചു. ഇതുകൂടാതെ, അവര്‍ മുഖത്ത് അട്ടകളെയും വയ്ക്കുമായിരുന്നു.






