
ഏലൂർ : ശക്തമായ കാറ്റിൽ പിന്നോട്ടുരുണ്ട കണ്ടെയ്നർ ലോറി പെരിയാറിൽ പതിച്ചു. പാതാളത്തെ ഗോഡൗണിൽ നിർത്തിയിട്ടിരുന്ന വണ്ടിയാണ് കാറ്റു ശക്തമായി വീശിയതിനെ തുടർന്ന് നദിയിലേക്ക് മറിഞ്ഞത്.
പിന്നോട്ടുരുണ്ട ലോറി മതിൽക്കെട്ടു തകർത്താണ് പുഴയിൽ പതിച്ചത്. മൾട്ടിവുഡ് കയറ്റി സ്വകാര്യ ഗോഡൗണിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു ലോറി.
അതെ സമയം, ലോറിയുടെ ഹാൻഡ്ബ്രേക്ക് ഇടാതെയാണു ഡ്രൈവർ പോയതെന്നു പറയുന്നു.






