
ബിഗ് ബോസ് സീസൺ മൂന്നിൽ മത്സരങ്ങളും തർക്കങ്ങളും കടുക്കുകയാണ്. ഷോയുടെ 25-ാം ദിവസമായ ഇന്നലെ പുലർച്ചെ കിച്ചനിൽ ഭാഗ്യലക്ഷ്മിയും സജ്നയും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിലാണ് തുടങ്ങിയത്.
ഭാഗ്യലക്ഷ്മി കാര്യങ്ങൾ സ്വയം തീരുമാനിക്കുന്നു എന്നായിരുന്നു സജ്നയുടെ പരാതി. ഒരു ജോലിയും ചെയ്യാൻ അവസരം തരാതെ ഭാഗ്യലക്ഷ്മി എല്ലാം ഒറ്റയ്ക്ക് ചെയ്യുകയാണെന്നും തങ്ങളുടെ ഉത്തരവാദിത്വം ചെയ്യാൻ അനുവദിക്കുന്നില്ലെന്നും സജ്ന ആരോപിക്കുന്നു.
പ്രശ്നത്തിൽ ക്യാപ്റ്റനായ നോബിയും കിടിലം ഫിറോസും ഇടപ്പെട്ടതോടെ ഇരുവരും പ്രശ്നങ്ങൾ മനസ്സിലാക്കാതെ ഭാഗ്യലക്ഷ്മിയോട് പക്ഷപാതം കാണിക്കുന്നു എന്നായി സജ്ന.
ക്യാപ്റ്റൻ ആയിരിക്കുമ്പോഴെങ്കിലും എല്ലാവരോടും ഒരുപോലെ പെരുമാറണം എന്ന് സജ്ന നോബിയോടു പറഞ്ഞു.






