ലക്‌നൗ: ടീം ഇന്ത്യ ടെസ്റ്റ് ലോകകപ്പ് ഫൈനലില്‍ കടന്നതിന്റെയും ഇംഗഌണ്ടിനെതിരേ പരമ്പര വിജയം നേടിയതിന്റെയും ആഘോഷത്തില്‍ ഇന്ത്യന്‍ ആരാധകര്‍ മതി മറക്കുമ്പോള്‍ വനിതാക്രിക്കറ്റില്‍ നിന്നും മറ്റൊരു നേട്ടം കൂടി. ഇന്ത്യന്‍ വനിതാ ടീമിലെ പരിചയ സമ്പന്നയായ കളിക്കാരിയും മുന്‍ നായികയുമായ മിഥാലി രാജ് 10,000 റണ്‍സ് തികച്ചു. അന്താരാഷ്ട്ര മത്സരത്തില്‍ ഈ നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യാക്കാരിയും അന്താരാഷ്ട്ര തലത്തിലെ രണ്ടാമത്തെ താരവുമാണ്. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും കൂടിയാണ് മിഥാലി ഇത്രയും റണ്‍സ് നേടുന്നത്.
ഇന്ത്യന്‍ ഏകദിന ടീമിന്റെ നായികയായ 38 കാരി ഇംഗഌണ്ടിന്റെ ഷാര്‍ലറ്റ് എഡ്വാര്‍ഡ്‌സിനൊപ്പമാണ് എത്തിയത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നടക്കുന്ന ഏകദിനത്തില്‍ 28 ാം ഓവറില്‍ ആനി ബോസ്‌ക്കിനെ ബൗണ്ടറിക്ക് പറത്തിയാണ് മിഥാലി നേട്ടം കൈവരിച്ചത്. തൊട്ടടുത്ത പന്തില്‍ പുറത്താകുകയും ചെയ്തു. ബോസ്‌ക്കിനെ ഫ്ളിക്ക് ചെയ്യാനുള്ള ശ്രമത്തില്‍ മിഗ്‌നോന്‍ ഡു പ്രീസിന് പിടി കൊടുത്തു.

കളിയില്‍ 50 പന്തില്‍ 36 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദം. അഞ്ചു ബൗണ്ടറികളും പറത്തി. പത്ത് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 663 റണ്‍സ് നേടിയിട്ടുള്ള മിഥാലി ഒരിക്കല്‍ ഇരട്ട സെഞ്ച്വറിയും നേടിയിട്ടുണ്ട്. 214 ആണ് ടെസ്റ്റിലെ മികച്ച സ്‌കോര്‍. 212 ഏകദിനങ്ങളില്‍ 6938 റണ്‍സും 89 ടി 20 യില്‍ 2364 റണ്‍സും നേടി.
ബിസിസിഐയും ബാറ്റിംഗ് ഇതിഹാസം സച്ചിനുമെല്ലാം മിഥാലിയെ അഭിനന്ദിക്കാനെത്തി. 10000 റണ്‍സ് നേട്ടം അസാധാരണമാണെന്നും കൂടതല്‍ കരുത്തോടെ മുമ്പോട്ട് പോകാനും സച്ചിന്‍ ആശംസിച്ചു. നിരവധി ഐപിഎല്‍ ടീമുകളായ പഞ്ചാബ് കിംഗ്‌സും മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമെല്ലാം മിഥാലിക്ക് അഭിനന്ദനം അര്‍പ്പിച്ചു ട്വീറ്റ് ചെയ്തിട്ടുണ്ട്.

Comments