തൃശൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനൊടുവില്‍ മലമ്പുഴ സീറ്റ് വേണ്ടെന്ന് പ്രഖ്യാപിച്ച് ഭാരതീയ നാഷണല്‍ ജനതാ ദള്‍. തൃശൂരില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം.
അതേസമയം ഏലത്തുര് സീറ്റ് ആണ് തങ്ങള്‍ ആവശ്യപ്പെട്ടത്, അത് ലഭിച്ചാല്‍ മത്സരിക്കുമെന്നും ഭാരതീയ നാഷണല്‍ ജനതാദള്‍ അറിയിച്ചു.
നാഷണല്‍ ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ ജോണ്‍ ജോണിനെയാണ് മലമ്പുഴയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധമുണ്ടായി. ഡിസിസി ഭാരവാഹികളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ തങ്ങള്‍ക്ക് മലമ്പുഴ വേണ്ടെന്ന് ആദ്യമേ പറഞ്ഞതാണെന്നും ജോണ്‍ ജോണ്‍ പ്രതികരിച്ചു.

Comments