
തിരുവനന്തപുരം : മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപള്ളി വിട്ട് മത്സരിക്കുന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മഹത്യ ഭിക്ഷണി ഉല്‍പ്പെടെയുള്ള പ്രതിക്ഷേധങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു. ഇതിന് പിന്നാലെ സംഭവത്തെ ട്രോളി ഡിവൈഎഫ് എൈ നേതാവ് എ.എ റഹിം.
വധു ഡോക്ടറാണ് എന്ന സിനിമയില്‍ വീടിന് മുകളില്‍ കയറി പ്രതിഷേധിക്കുന്ന ഇന്ദ്രന്‍സിന്റെ കഥാപാത്രത്തെ വച്ചാണ് റഹീമിന്റെ പരിഹാസം. അയ്യോ അച്ഛാ പോവല്ലേ എന്നാണ് തലക്കെട്ട്. റഹീമിന് എല്‍ഡിഎഫ് പട്ടികയില്‍ സീറ്റ് ഇല്ലെന്ന് അറിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍ അദ്ദേഹത്തിനെതിരെ ട്രോളുമായി രംഗത്തെത്തിയിരുന്നത് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
കോണ്‍ഗ്രസ് പതാകയേന്തിയാണ് പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ കയറിയത്. പുതുപ്പള്ളി വിട്ട് പോകരുത്, ഞങ്ങളെ വിട്ട് പോകരുത് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ച് സ്ത്രീകളും യുവാക്കളും ഉള്‍പ്പെടെ വലിയൊരു ജനക്കൂട്ടമാണ് പ്രതിക്ഷേധിച്ചുകൊണ്ട് രംഗത്ത് വന്നത്. ഒടുവില്‍ ഉമ്മന്‍ചാണ്ടി എത്തി ജനങ്ങളോട് സംസാരിച്ച് തിരിച്ചയയ്ക്കുകയായിരുന്നു. അതേസമയം പുതുപ്പളളിയിലും , നേമത്തും മത്സരിക്കുന്നതില്‍ വ്യക്തമായ തീരുമാനം പറയാന്‍ സാധിക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.






