
ന്യൂഡല്‍ഹി: ഏകദിനത്തില്‍ 7,000 തികയ്ക്കുന്ന ആദ്യ വനിതാ താരമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിന മത്സരത്തിലാണ് മിതാലി നേട്ടം സ്വന്തമാക്കിയത്.
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടവും മിതാലിക്ക് സ്വന്തമാണ്. ലക്നൗവില്‍ നടക്കുന്ന നാലാം മത്സരത്തിനിടെ പൂനം റൗട്ടുമായുള്ള കൂട്ടുകെട്ടിനിടെയാണ് 7000 നേട്ടവും താരം സ്വന്തമാക്കിയത്. ഇന്ന് 26 റണ്‍സ് കൂടെ കൂട്ടിച്ചേര്‍ത്തതോടെയാണ് മിതാലി 7000 കടന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം മത്സരത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ പതിനായിരം തികയ്ക്കുന്ന ആദ്യ വനിതാ താരവും, ലോകത്തിലെ തന്നെ രണ്ടാമത്തെ താരവും എന്ന നേട്ടം സ്വന്തമാക്കിയിരുന്നു.






