
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവെച്ച ലതിക സുഭാഷുമായി ചര്‍ച്ച നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സ്ഥാനാര്ത്ഥിയാകാത്തതുകൊണ്ട് ആരും തല മുണ്ഡനം ചെയ്യില്ല. മറ്റെന്തങ്കിലുമാകാം കാരണമെന്നും മുല്ല്പ്പള്ളി പ്രതികരിച്ചു.
പ്രഖ്യാപിച്ച പട്ടിക ഇനി പുന:പരിശോധിക്കാന്‍ സാധിക്കില്ല. ഏറ്റുമാനൂര്‍ കേരള കോണ്‍ഗ്രസിന് നല്കിയ സാഹചര്യം ബോധ്യപ്പെടുത്തിയതാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം ഒഴിവുള്ള സീറ്റുകളിലൊന്ന് ലതികയ്ക്ക് കൊടുക്കാനാകുമോയെന്ന് തനിക്ക് ഒറ്റയ്ക്ക് പറയാനാകില്ലെന്നും അദേഹം പ്രതികരിച്ചു.






