
ലാംബോർഗിനി ഉറുസ് പേൾ ക്യാപ്സ്യൂൾ എഡിഷൻ ഇന്ത്യയിൽ ഇന്ത്യയിൽ അവതരിപ്പിച്ചു. ലാംബോർഗിനിയുടെ ഇറ്റലിയിലെ പ്ലാന്റിൽ നിന്നും തന്നെ കസ്റ്റമൈസ് ചെയ്താണ് ഉറുസ് പേൾ ക്യാപ്സ്യൂൾ എഡിഷൻ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. പേൾ ക്യാപ്സ്യൂൾ എഡിഷന്റെ പ്രധാന ആകർഷണം ഇരട്ട നിറങ്ങളുടെ ഡിസൈൻ ഭാഷ്യം ആണ്. ഉറുസ് പേൾ ക്യാപ്സ്യൂൾ എഡിഷന്റെ വില ലാംബോർഗിനി പ്രഖ്യാപിച്ചിട്ടില്ല.
ഉറുസ് പേൾ ക്യാപ്സ്യൂൾ ഗിയല്ലോയ്ന്റി (മഞ്ഞ), വെർഡ് മാന്റിസ് (ലൈം ഗ്രീൻ), ആറൻസിയോ ബോറീലീസ് (ഓറഞ്ച്) എന്നീ സ്പെഷ്യൽ നിറങ്ങളിൽ ലഭ്യമാണ്. ഈ എഡിഷനിൽ ധാരളം കറുപ്പ് നിറത്തിലുള്ള ഡീറ്റൈലിങ്ങുകൾ കാണാം. റിയർ വ്യൂ മിറർ ക്യാപുകൾ, ബമ്പർ, ബോഡി സ്കർട്ടുകൾ, വീൽ ക്ലാഡിങ്, റൂഫ് എന്നിവയ്ക്ക് ഗ്ലോസി ബ്ലാക്ക് നിറമാണ്. പേൾ ക്യാപ്സ്യൂൾ എഡിഷനിൽ ക്വാഡ് എക്സ്ഹോസ്റ്റ് പൈപ്പിന്റെ അഗ്രം പോലുംഡാർക്ക് മാറ്റ് ഫിനിഷിലാണ്. സ്റ്റാൻഡേർഡ് ഉറുസിലെ 21-ഇഞ്ച് വീലുകൾക്ക് പകരം 23-ഇഞ്ച് ഹൈ ഗ്ലോസ് അലോയ് വീൽ ആണ് ഉറുസ് പേൾ ക്യാപ്സ്യൂൾ എഡിഷനിൽ എന്നാണ് റിപ്പോർട്ട്.
4.0 ലിറ്റർ വി8 ട്വിൻ-ടർബോ പെട്രോൾ എൻജിൻ ആണ് ഉറുസ് പേൾ ക്യാപ്സ്യൂൾ എഡിഷനിലും. 6000 ആർപിഎമ്മിൽ 650 ബിഎച്ച്പി കരുത്തും 2250 ആർപിഎമ്മിൽ 850 എൻഎം ടോർക്കും ഈ എൻജിൻ നിർമിക്കുന്നത്. ZF 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ എൻജിൻ എല്ലാ നാലു വീലുകളിലും പവർ ഒരുപോലെ എത്തിക്കുന്നു. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 3.6 സെക്കൻഡുകൾ മതി ഉറുസിന്.






