
റിയാദ്: പുതിയ തൊഴിൽ നിയമഭേദഗതി അനുസരിച്ച് റീ എൻട്രി വീസയിൽ (നാട്ടിൽ പോയി വരാനുള്ള അനുമതി) രാജ്യംവിട്ട ശേഷം തിരിച്ചെത്തി തൊഴിൽ കരാർ കാലാവധി പൂർത്തിയാക്കാത്ത വിദേശികൾക്കു ആജീവനാന്ത വിലക്കേർപ്പെടുത്തുമെന്ന് സൗദി. ഞായറാഴ്ച മുതലാണ് നിയമം പ്രാബല്യത്തിൽ വരിക.
നാട്ടിലുള്ള സൗദി വീസക്കാരായ ഭൂരിഭാഗം പേരുടെയും റീ എൻട്രി, ഇഖാമ, തൊഴിൽ കരാർ കാലാവധി തീർന്നിരിക്കുകയാണ്. കോവിഡ് മൂലം ഏർപ്പെടുത്തിയ യാത്രാ വിലക്കുള്ളതിനാൽ സൗദിയിൽ തിരിച്ചെത്തി ജോലിയിൽ പ്രവേശിക്കാൻ ഇവർക്കു സാധിച്ചിട്ടുമില്ല.
ഇവരുടെ തൊഴിൽകരാർ കാലാവധി അവസാനിച്ചാൽ റീ എൻട്രി വീസ ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.






