
മഞ്ചേശ്വരം : ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രന്റെ ഹെലികോപ്റ്റർ യാത്രക്കെതിരെ സൈക്കിളിലും ട്രാക്ടറിലും യാത്ര ചെയ്ത് എൽഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം.
യാത്ര ധൂർത്താണെന്നാരോപിച്ച് എൽഡിഎഫ് പൈവളിക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സൈക്കിൾ റാലി നടത്തിയത്. ഇന്ധന വില വർധനവിൽ ജനങ്ങൾ കഷ്ടപെടുമ്പോൾ ഇത്തരം ആഡംബരം കാണിക്കലുകൾ ശരിയല്ലെന്നും കോടികൾ പൊടിക്കുന്നത് തുറന്നുകാട്ടാനാണ് എൽഡിഎഫ് നേതൃത്വത്തിൽ സൈക്കിളിലും ട്രാക്ടറിലും റാലി നടത്തിയതെന്ന് പ്രവർത്തകർ പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർഥി വി.വി.രമേശനും റാലിയിൽ പങ്കെടുത്തു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി.മുസ്തഫ ഉദ്ഘാടനം ചെയ്തു.






