
ഓണ്‍ലൈന്‍ ഇടപാടുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന് ഒടിപി സംവിധാനവും ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന് വിദഗ്ധര്‍. ടെക്സ്റ്റ് മാനേജ്മെന്റ് സിസ്റ്റം ഹാക്ക് ചെയ്ത ശേഷം ഒടിപി വിവരങ്ങള്‍ റീ ഡയറക്ട് ചെയ്ത് തട്ടിപ്പ് നടത്താന്‍ കഴിയും. ഉപഭോക്താവ് അറിയാതെ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യത കൂടുതലാണ്, അതിനാല്‍ ജാഗ്രത പാലിക്കണമെന്നും വിദഗ്ധര്‍ പറയുന്നു.
എസ് എം എസ് റീഡയറക്ഷന്‍ സേവനത്തിന് നിസാര തുകയാണ് സേവന ദാതാക്കള്‍ ഈടാക്കുന്നത്. ടൂ ഫാക്ടര്‍ ഓതന്റിഫിക്കേഷന് സംവിധാനം ഒരു പരിധിവരെ ഇത് തടയാന്‍ സഹായകമാകും. ഇമെയില്‍ വഴി ാെടിപി അയയ്ക്കുന്നതാണ് സുരക്ഷാ പ്രശ്നങ്ങള്‍ കുറയ്ക്കുന്ന മറ്റൊരു വഴി.
ടെലികോം കമ്പനികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന ശ്രദ്ധ കുറവുകള്‍ ഹാക്കര്‍മാര്‍ ചൂക്ഷണം ചെയ്തെന്ന് വരാം. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്താല്‍ പാസ് വേഡ്പോലും റീസെറ്റ് ചെയ്യാന്‍ സാധിക്കില്ല. അതുമൂലം വാട്സാപ്പ് ഹാക്ക് ചെയ്യാന്‍ കഴിയും. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനുള്ള സാധ്യതയും ഉണ്ടാകുന്നതിനാല്‍ ജാഗ്രതയുണ്ടാവണമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്കുന്നു.






