
ആരായിരുന്നു ടി.പി.ചന്ദ്രശേഖരൻ എന്നത് മേയ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെടുമെന്ന്
അദ്ദേഹത്തിന്റെ ഭാര്യയും വടകരയിലെ ആര്.എം.പി സ്ഥാനാര്‍ഥിയുമായ കെ.കെ രമ. ജനാധിപത്യത്തിനായുള്ള ടി.പി ചന്ദ്രശേഖരന്റെ ശബ്ദം നിയമസഭയിലെത്തിക്കാനാണ് താന്‍ മത്സരിക്കുന്നതെന്നും രമ പറഞ്ഞു.
വടകരയില്‍ പുതിയ ചരിത്രം കുറിക്കുമെന്നും മത്സരിക്കാന്‍ വ്യക്തിപരമായി താത്പര്യപ്പെടാത്തതിനാല്‍ ആര്‍എംപിയിലുണ്ടായ ആശയക്കുഴപ്പമാണ് സ്ഥാനാര്‍ഥിത്ഥ്വം വൈകാന്‍ കാരണമെന്നും അവര്‍ വ്യക്തമാക്കി.
കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ഫാസിസത്തിനെതിരായ എല്ലാ ജനാധിപത്യ മതനിരപേക്ഷ കക്ഷികളുടെയും ഐക്യമുണ്ടാകുന്നതിനാണ് യുഡിഎഫിന്റെ പിന്തുണ സ്വീകരിക്കാനുള്ള കാരണമെന്നും അവര്‍ പറഞ്ഞു. രാജ്യം മുഴുവന്‍ കോണ്‍ഗ്രസുമായി സഖ്യമുള്ള ഇടതുപക്ഷത്തിന് കേരളത്തില്‍ മാത്രം കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ലെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.






