ഹ്യുണ്ടായി ക്രെറ്റയുടെ പുതുതലമുറ മോഡൽ ഇന്ത്യയിൽ എത്തിയിട്ട് ഒരു വർഷം പൂര്‍ത്തിയായിരിക്കുകയാണ്. ഒരു വര്‍ഷം പിന്നിട്ടതോടെ 1.21 ലക്ഷം യൂണിറ്റ് ക്രെറ്റ നിരത്തുകളില്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് നിര്‍മാതാക്കളായ ഹ്യുണ്ടായി ഇന്ത്യ അറിയിച്ചു. ഹ്യുണ്ടായി ക്രെറ്റ എന്ന മിഡ്-സൈസ് എസ്.യു.വി. 2015-ലാണ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയത്.
റിപ്പോർട്ട് പ്രകാരം അവതരിപ്പിച്ച ആറ് വര്‍ഷത്തോട് അടുക്കുന്ന ഈ വാഹനത്തിന്റെ 5.8 ലക്ഷം യൂണിറ്റുകള്‍ ആഭ്യന്തര വിപണിയില്‍ മാത്രം വിറ്റഴിച്ചിട്ടുണ്ടെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. കൂടാതെ, ഇന്ത്യയില്‍ നിന്ന് വിവിധ വിദേശ രാജ്യങ്ങളിലേക്ക് 2.16 ലക്ഷം യൂണിറ്റ് കയറ്റി അയച്ചിട്ടുണ്ടെന്നും ഹ്യുണ്ടായി വ്യക്തമാക്കി. ക്രെറ്റ എന്ന എസ്.യു.വി. പുതുതലമുറ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായാണ് ഒരുക്കിയിട്ടുള്ളത്.
E,EX,S,SX,SX(O) എന്നീ അഞ്ച് വേരിയന്റുകളില്‍ ഈ വാഹനം വിപണിയില്‍ എത്തുന്നത്. ഉയര്‍ന്ന പതിപ്പായ SX, SX(O) വേരിയന്റുകള്‍ക്കാണ് വില്‍പ്പനയുടെ 51 ശതമാനവും എന്നാണ് റിപ്പോർട്ട്. ക്രെറ്റയുടെ ഡീസല്‍ എന്ജിന് മോഡലാണ് 60 ശതമാനം ഉപയോക്താക്കളും തിരഞ്ഞെടുത്തിട്ടുള്ളത്. 20 ശതമാനം ആളുകള്‍ ഓട്ടോമാറ്റിക് ട്രാന്സ്മിഷന് മോഡലാണ് സ്വന്തമാക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്. 115 ബിഎച്ച്പി പവറുള്ള 1.5 ലിറ്റര്‍ എം.പി.ഐ പെട്രോള്‍, 1.5 ലിറ്റര്‍ യു2 ഡീസല്‍ എന്‍ജിനും 140 ബിഎച്ച്പി പവറുള്ള 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ കാപ്പ എന്ജിനുലും ക്രെറ്റ തിരഞ്ഞെടുക്കാം. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നിവയാണ്.
റിമോട്ട് എന്ജിന് സ്റ്റാര്‍ട്ട്, പാഡില്‍ ഷിഫ്റ്റ്, കോക്പിറ്റ് സെന്റര്‍ കണ്‍സോളില്‍ 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 17.78 സെന്റീമീറ്റര്‍ സൂപ്പര്‍ വിഷന്‍ ക്ലെസ്റ്റര്‍ വിത്ത് ഡിജിറ്റല്‍ ഡിസ്പ്ലേ, ഡി-കട്ട് സ്റ്റിയറിങ്ങ് വീല്‍ എന്നിവ അകത്തളത്തിൽ ലഭ്യമാണ്. എയര്‍ പ്യൂരിഫയര്‍, ബ്ലൂ ആംബിയന്റ് ലൈറ്റ്, ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം തുടങ്ങിയവയും നൽകിയിരിക്കുന്നു.






