
കൊച്ചി: രണ്ട് സാക്ഷികളുടെ വിസ്താരം തുടരുന്നതിനാൽ നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ സാക്ഷിവിസ്താരത്തിനായി ഹാജരായ നടി കാവ്യ മാധവന്റെ വിസ്താരം മാറ്റിവെച്ചു. മാറ്റിവെച്ച തീയതി പിന്നീട് അറിയിക്കും.
പതിനൊന്ന് മണിയോടെയാണ് താരം കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായത്.
കേസില്‍ 300ല്‍ അധികം സാക്ഷികളില്‍ 127 പേരുടെ വിസ്താരമാണിപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.
വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ആറ് മാസം കൂടി സമയം വിചാരണകോടതിക്ക് അനുവദിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട എല്ലാവരും വിചാരണ നടപടി നിര്‍ദേശിച്ച സമയത്തിന് ഉള്ളില്‍ പൂര്‍ത്തിയാക്കാന്‍ സഹകരിക്കണം എന്നും കോടതി നിര്‍ദേശിച്ചു.






