
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഏകദിന പരമ്പരയില്‍ മൂന്ന് താരങ്ങളാണ് അരങ്ങേറ്റം കുറിക്കുന്നത്. സൂര്യകുമാര്‍ യാദവ്, പ്രസിധ് കൃഷ്ണ, ക്രുണാല്‍ പാണ്ഡ്യ എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച് പുതുമുഖങ്ങള്‍.
മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം മാര്‍ച്ച് 23 ന് നടക്കും. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളും നടക്കുക.
ഇംണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര 2-2 സമനിലയിലാണ്. ട്വന്റി20 പരമ്പരയില്‍ ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്. ശനിയാഴ്ചയാണ് അവസാന ട്വന്റി20 മത്സരം.
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ( വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ഋഷഭ് പന്ത്, കെഎല്‍ രാഹുല്‍, യൂസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ടി നടരാജന്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, പ്രസിധ് കൃഷ്ണ, ഷര്‍ദുല്‍ താക്കൂര്‍.






