
കണ്ണൂര്‍: കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തില്‍ കെ.എം. ഷാജിയുടെ പത്രിക സമര്‍പ്പിക്കുന്നതിനെതിരെ എല്‍.ഡി.എഫ്. നല്കിയ പരാതി തള്ളി. ഇതോടെ ഷാജി സമര്‍പ്പിച്ച പത്രിക സ്വീകരിക്കപ്പെട്ടു. ആറ് വര്‍ഷത്തേക്ക് കെ.എം. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു എല്‍.ഡി.എഫിന്റെ പരാതി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാജി വര്‍ഗ്ഗീയത പറഞ്ഞ് വോട്ടു ചോദിച്ചെന്ന പരാതിയിലാണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയത്. എന്നാല്‍, ഹൈകോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുെോണ്ടന്ന് ഷാജിയുടെ അഭിഭാഷകന് വരണാധികാരിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് വരണാധികാരി നടത്തിയ പരിശോധനയിലാണ് ഷാജിയുടെ പത്രിക സ്വീകരിക്കാം എന്ന നിലപാട് സ്വീകരിച്ചത്.





