
ധനുഷ് രജീഷ വിജയന് ചിത്രം കര്ണന് ടീസര്‍ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 23 ന് ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.'ദി ഗ്രേ മാന്‍' എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ധനുഷ്.
ധനുഷിന്റെ ആരാധകര്‍ വളരെക്കാലമായി ടീസറിനായി കാത്തിരിക്കുകയാണ്. രജിഷ വിജയന്, ലാല്‍, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. രജിഷ വിജയന്റെ ആദ്യം തമിഴ് സിനിമ കൂടിയാണ്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനുവാണ് ചിത്രത്തിന്റെ നിര്‍മാണം. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കര്ണന് ഏപ്രില്‍ 9ന് റിലീസ് ചെയ്യും.
സിനിമ അടുത്തിടെ വിവാദത്തില്‍പ്പെട്ടിരുന്നു. മാര്‍ച്ച് രണ്ടിന് പുറത്തിറങ്ങിയ പണ്ടാരത്തി പുരാണം എന്ന പാട്ടാണ് വിവാദമായത്. ആരാധകര്‍ ഏറ്റെടുത്ത ഗാനത്തിലെ ചില വരികള്‍ തമിഴ്നാട്ടിലെ ചില സമുദായങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് കാട്ടി മധുരൈ സ്വദേശി പ്രഭുവാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.






