
കൊല്ലം: അഭിപ്രായ സര്‍വേകളെ വിശ്വസിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. തുടര്‍ഭരണം പ്രവചിച്ച അഭിപ്രായ സര്‍വേകളെ തള്ളിയാണ് ജനങ്ങളെയാണ് വിശ്വാസമെന്ന് മുല്ലപ്പള്ളിയുടെ പ്രതികരണം.
മാധ്യമങ്ങളെ സ്വാധീനിച്ച് ജനവിധി അനുകൂലമാക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂലമായി സര്‍വേ നടത്തി തരാമെന്ന് പറഞ്ഞ് ചില ഏജന്‍സികള്‍ സമീപിച്ചിരുന്നുവെന്നും അദേഹം പറഞ്ഞു.
നരേന്ദ്രമോഡി സ്വീകരിച്ച ശൈലി പിണറായി അനുകരിക്കുകയാണ്. സിപിഎമ്മും ബിജെപിയും പണം ഒഴുക്കുകയാണെന്നും അദേഹം വിമര്‍ശം ഉയര്‍ത്തി. യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലെത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.






