
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരം 2019 ഇന്ന് പ്രഖ്യാപിക്കും. 17 മലയാളം ചിത്രങ്ങളാണ് പുരസ്കാരത്തിനുള്ള അന്തിമ റൗണ്ടിലെത്തിയിരിക്കുന്നത്.
പ്രിയദര്ശന് സംവിധാനം ചെയ്ത മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം അന്തിമ പട്ടികയിൽ ഉണ്ട്. കലാസംവിധാനം, സംവിധാനം, വസ്ത്രാലങ്കാരം തുടങ്ങിയ പുരസ്കാരങ്ങള്‍ക്കാണ് മരയ്ക്കാറിനെ പരിഗണിക്കുന്നത്.
റഷീദ് പാറക്കല്‍ സംവിധാനം ചെയ്ത സമീര്‍, ഷിനോസ് റഹ്മാന്, സജാസ് റഹ്മാന് എന്നിവര്‍ സംവിധാനം ചെയ്ത വാസന്തി, മധു സി. നാരായണന്റെ കുമ്പളങ്ങി നെറ്റ്സ്, ആഷിക് അബുവിന്റെ വൈറസ്, അനുരാജ് മനോഹറിന്റെ ഇഷ്ക്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്, ഗീതു മോഹന്‍ദാസിന്റെ മൂത്തോന് തുടങ്ങിയ ചിത്രങ്ങളാണ് അന്തിമ റൗണ്ടിലെത്തിയിരിക്കുന്ന മറ്റ് മലയാള ചിത്രങ്ങൾ.






