
ന്യൂഡല്ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിറാത്ത് സിങ് റാവത്തിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനായ വിവരം അദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 56 കാരനായ ബിജെപി നേതാവ് സെല്ഫ് ഐസോലേഷനിലാണ്.
കൊറോണവൈറസ് പരിശോധനാഫലം പോസിറ്റീവ് ആണ്. താന് സുഖമായിരിക്കുന്നതായും നിലവില് യാതൊരു പ്രശ്നങ്ങളുമില്ലെന്നും അദേഹം പ്രതികരിച്ചു. താനുമായി സമ്പര്ക്കത്തില് വന്നവര് പരിശോധന നടത്തണമെന്നും മുന്കരുതലുകള് സ്വീകരിക്കണമെന്നും അദേഹം ട്വീറ്റില് കുറിച്ചു. ഈ മാസം ആദ്യമാണ് ത്രിവേന്ദ്ര സിങ് റാവത്തിന്റെ രാജിയോടെ തിറാത്ത് സിങ് റാവത്ത് മുഖ്യമന്ത്രിയായത്.







Comments