
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐ.എ.എസ്. ഉദ്യോഗസ്ഥന് ശ്രീഘാം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പു സമിതി നിരീക്ഷകനായി നിയമിച്ചതില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്കി സിറാജ് മാനേജ്മെന്റ്. ബഷീര്‍ വധക്കേസിലെ ഒന്നാം പ്രതിയായ ഉദ്യോഗസ്ഥന്റെ നിയമനം ചട്ടവിരുദ്ധമെന്നാണ് പരാതി. തമിഴ്നാട്ടിലാണ് ശ്രീറാമിനെ തെരഞ്ഞെടുപ്പ് നിരീക്ഷകനാക്കി നിയമിച്ചത്.






