
പന്തളം പ്രതാപനെതിരെ വിമതനായി മത്സരിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പത്ത് വര്‍ഷംമുമ്പ് പുറത്താക്കിയ സിനിമ-മിമിക്രി താരം ഉല്ലാസ് പന്തളം പാര്‍ട്ടിയില്‍ തിരിച്ചെത്തി. പന്തളം പ്രതാപന് ബിജെപിയിലേക്ക് പോയതിനു പിന്നാലെയാണ് ഉല്ലാസിനെ പാര്‍ട്ടി തിരിച്ചെത്തിച്ചിരിക്കുന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥി എം.ജി കണ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ഉമ്മന്‍ ചാണ്ടിയാണ് ഉല്ലാസിനെ ഷാളണിയിച്ച് വരവേറ്റത്.
പന്തളം പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പ്രതാപനെതിരെ അന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ഉല്ലാസ് മത്സരിച്ചത്.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ ഉല്ലാസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
പിന്നീട് സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍നിന്ന് അകന്നുനിന്ന ഉല്ലാസിനെ പ്രതാപന് ബിജെപി പാളയത്തിലേക്ക് ചേക്കേറിയതിനു പിന്നാലെയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.






