
ആഡംബര വാഹന നിര്‍മാതാക്കളായ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ വൈറസ്, ബാക്ടീരിയ തുടങ്ങിയവയില്‍ നിന്ന് പ്രതിരോധം ഒരുക്കുന്ന എയര്‍ പ്യൂരിഫിക്കേഷന്‍ സംവിധാനം പുറത്തിറക്കി. വാഹനത്തിനുള്ളില്‍ ഈ പ്യൂരിഫയര്‍ പ്രവർത്തിക്കും. ഇത് വൈറസ്, ബാക്ടീരിയ തുടങ്ങിവയില്‍ നിന്ന് 97 ശതമാനം പ്രതിരോധം തീര്‍ക്കുമെന്ന് തെളിഞ്ഞതായി കമ്പനി അവകാശപ്പെടുന്നു.
പാനാസോണിക്കിന്റെ നാനോ എക്സ് ടെക്നോളജിയാണ് ഹീറ്റിങ്ങ്, വെന്റിലേഷന്, എയര്‍ കണ്ടീഷനിങ്ങ് എന്നിവയടങ്ങുന്ന സംവിധാനത്തിന്റെ പ്രോട്ടോടൈപ്പില്‍ ഉപയോഗിച്ചിട്ടുള്ളത്. ബാക്ടീരിയയേയും വൈറസിനെ പ്രതിരോധിക്കുന്നത് ഈ സംവിധാനമാണെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഈ സംവിധാനം ജഗ്വാര്‍ ലാന്‍ഡ് റോവര്‍ വാഹനങ്ങളില്‍ ഭാവിയില്‍ നല്‍കുമെന്നാണ് സൂചന.
റിപ്പോർട്ട് അനുസരിച്ച് പ്രമുഖ മൈക്രോബയോളജി വൈറോളജി ലാബായ പെര്‍ഫെക്ട് ബയോമെഡ് ലിമിറ്റഡുമായി ചേര്‍ന്നാണ് ലാന്‍ഡ് റോവര്‍ ക്യാബിന് എയര്‍ പ്യൂരിഫിക്കേഷന്‍ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പുതുതലമുറ വാഹനങ്ങളില്‍ ക്യാബിന് ഫില്ട്ടറേഷന് സാങ്കേതികവിദ്യ ഒരുക്കാനുള്ള നീക്കത്തിലാണ്.






