
കൊമാകി പുതിയ MX3 ഇലക്ട്രിക് മോട്ടോർസൈക്കിൾ വിപണിയിൽ അവതരിപ്പിച്ചു. 95,000 രൂപയാണ് കൊമാകി MX3 -ന്റെ എക്സ്-ഷോറൂം വില. മുമ്പ് ഈ വർഷം ആദ്യം മൂന്ന് ഹൈ സ്പീഡ് ബാറ്ററി പവർഡ് ഇരുചക്രവാഹനങ്ങൾ കൂടി കമ്പനി പുറത്തിറക്കിയിരുന്നു.
ഗാർനെറ്റ് റെഡ്, ഡീപ് ബ്ലൂ, ജെറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് പെയിന്റ് സ്കീമുകളിലാണ് ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഫുൾ ചാർജിൽ 85-100 കിലോമീറ്റർ ശ്രേണി കൊമാകി MX3 അവകാശപ്പെടുന്നു. പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതിന് ബൈക്ക് 1-1.5 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നില്ലെന്ന് കമ്പനി പറയുന്നു, അതുകൊണ്ട് തന്നെ മൊത്തത്തിലുള്ള പ്രവർത്തനച്ചെലവിന്റെ കാര്യത്തിൽ ഇത് "പോക്കറ്റ് ഫ്രണ്ട്ലി" ആണെന്നാണ് റിപ്പോർട്ട്.
ബൈക്കിൽ സൗകര്യപ്രദമായ റീചാർജിംഗിനായി നീക്കംചെയ്യാവുന്ന ലിഥിയം-അയൺ ബാറ്ററിയും ഉണ്ട്. റീജനറേറ്റീവ് ഡ്യുവൽ ഡിസ്ക് ബ്രേക്കിംഗ്, പാർക്കിംഗ്, സെൽഫ് ഡയഗ്ണോസിസ്, റിപ്പയർ സ്വിച്ച്, റിവേർസ് അസിസ്റ്റ്, ഇൻബിൽറ്റ് ബ്ലൂടൂത്ത് സ്പീക്കർ, മൂന്ന് സ്പീഡ് മോഡുകൾക്കിടയിൽ ടോഗിൾ ചെയ്യുന്നതിനുള്ള സ്വിച്ച്, ഒരു ഫുൾ കളർ എൽഇഡി ഡാഷ് എന്നിങ്ങനെ നിരവധി സവിശേഷതകൾ കോമാകി MX3യിൽ ഉണ്ട്. TN 95, SE, M5 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും കോമാകി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്.






