
കൊച്ചി: എം.എല്‍.എ. കെ.എം. ഷാജിക്ക് 166 ശതമാനം അധികൃത സ്വത്ത് കൈവശമുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തല്‍. 2011 മുതല്‍ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വര്‍ദ്ധനവ്. ഷാജിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്നലെയാണ് കോടതിയില്‍ സമര്‍പ്പിച്ചത്. നിലവില്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ.എം. ഷാജിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന് എം ആര് ഹരീഷ് കോടതിയെ സമീപിച്ചിരിക്കുകയാണ്.
ആറു വര്‍ഷത്തേക്ക് കെ.എം. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലേക്കുള്ള കെ.എം. ഷാജിയുടെ പത്രിക സമര്‍പ്പിക്കുന്നതിനെതിരെ എല്‍.ഡി.എഫ്. പരാതി നല്‍കിയിരുന്നു. എന്നാല്‍, ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് ഷാജിയുടെ അഭിഭാഷകന് വരണാധികാരിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് വരണാധികാരി നടത്തിയ പരിശോധനയിലാണ് ഷാജിയുടെ പത്രിക സ്വീകരിക്കാം എന്ന നിലപാട് സ്വീകരിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാജി വര്‍ഗ്ഗീയത പറഞ്ഞ് വോട്ടു ചോദിച്ചെന്ന പരാതിയിലാണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയത്.





